Services

സഹായം ആവശ്യമുള്ളവർ

ആഹാരം, വസ്ത്രം, പാർപ്പിടം, രോഗചികിത്സ, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം  എന്നിവയിൽ  ഏതെങ്കിലും അവശ്യം വേണ്ടവർക്ക് താഴെ കൊടുത്തിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായി സഹായം ലഭിക്കുന്നതിന് , Click .

 1) ഒരു കുടുംബം ഒരു യൂണിറ്റ് ആയി പരിഗണിച്ചാണ് സഹായം നൽകുന്നത്.

 2) കുടുംബാംഗങ്ങളിൽ ആരും തന്നെ മദ്യപരോ മറ്റു ലഹരി  വസ്തുക്കൾ സ്ഥിരമായോ

  താല്കാലികമായോ ഉപയോഗിക്കുന്നവരാകരുത്. ( ഏതെങ്കിലും ലഹരിവസ്തുക്കൾ

  ഉപയോഗിച്ചിരുന്നവർ കുറഞ്ഞത് രണ്ടുവർഷം മുൻപെങ്കിലും അവ പൂർണ്ണമായും

  ഉപേക്ഷിച്ചതായി ബോധ്യപ്പെട്ടാൽ ചില  വ്യവസ്ഥകൾക്ക് വിധേയമായി പരിഗണനാർഹരാണ്‌.)

 3) ആർഭാടപൂർണ്ണമായ ജീവിത രീതി പിന്തുടരുന്നവരാകരുത് .( കുടുംബത്തിന് വലിയ വീട്, കാർ,     ഫ്രിഡ്ജ്‌, 10 സെന്റിലധികം സ്ഥലം  , വിലയേറിയ ആഭരണങ്ങൾ മുതലായവ ഉണ്ടായിരിക്കരുത് ).

 4) ദ്വൈമാസ വൈദ്യുതി ബിൽ തുക. 300 രൂപയിൽ കൂടരുത് .

 5) കുടുംബത്തിന്റെ അകെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലായിരിക്കരുത് .

പങ്കുവയ്ക്കാനും സഹായിക്കാനും സന്നദ്ധതയുള്ളവർ

സ്വന്തം   സമയവും  അദ്ധ്വാനശേഷിയും    ആരോഗ്യവും ആർജിച്ചെടുത്ത കഴിവുകളും  അറിവുകളും സമ്പാദിച്ച പണവും വസ്തുവകകളും   സഹജീവികൾക്ക് കൂടി  അവകാശപ്പെട്ടതാണെന്ന ഗ്രാഹ്യമുള്ളവരും ഇവ സാധിക്കുന്നിടത്തോളം മറ്റുള്ളവരുമായി  പങ്കുവയ്ക്കാൻ തയ്യാറുള്ളവർ. , Click .